സി.ഡബ്ല്യു.എസ്.എ ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ച പേരാവൂരിൽ

പേരാവൂർ: കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ച പേരാവൂരിൽ നടക്കും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ, 9.15ന് പതാകയുയർത്തൽ. പത്തിന് പ്രതിനിധി സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് പ്രകടനം, അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും.