നവകേരള സദസ് പ്രചരണം ആസ്പത്രി ഒ.പി ടിക്കറ്റിലൂടെയും

പേരാവൂർ : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ പ്രചരണം സർക്കാർ ആസ്പത്രിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന ഒ.പി. ടിക്കറ്റ് വഴിയും. ഒ.പി ടിക്കറ്റിന് മുകളിൽ നവകേരള സദസ് നടക്കുന്ന സ്ഥലവും ദിവസവും അടയാളപ്പെടുത്തിയ സീൽ പതിച്ചാണ് പ്രചരണം.
പേരാവൂർ നിയോജക മണ്ഡലം നവകേരള സദസിന്റെ പ്രചരണം പേരാവൂർ, ഇരിട്ടി താലൂക്കാസ്പത്രികളിലെ ഒ.പി ടിക്കറ്റിലുണ്ട്. എന്നാൽ. ഇത്തരമൊരു പ്രചരണം നടത്താൻ സർക്കാർ ഉത്തരവ് നിലവില്ല. ആസ്പത്രി എച്ച്.എം.സി ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇത്തരമൊരു പരിപാടിക്ക് പ്രചരണം നൽകുന്നതെന്നാണ് ആരോപണം.