പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽവിജയികളെ അനുമോദിച്ചു

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ വിജയികൾക്കുള്ള അനുമോദന യോഗം രാജ്യസഭാ എം.പി അഡ്വ: ടി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
പേരാവൂർ: സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിൽ സംസ്ഥാന,ജില്ലാ,ഉപജില്ല കലാ-കായിക ശാസ്ത്ര പ്രവർത്തി പരിചയമേളകളിലെയും സംസ്‌കൃതോത്സവത്തിലെയും വിജയികളെ അനുമോദിച്ചു.രാജ്യസഭാ എം.പി അഡ്വ: ടി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
റവ. ഫാ. ജെറിൻ പന്തല്ലൂർ പറമ്പിൽ ,ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത, വാർഡ് മെമ്പർ രാജു ജോസഫ്. പ്രിൻസിപ്പാൾ കെ.വി. സെബാസ്റ്റ്യൻ ,പ്രഥമധ്യാപകൻ സണ്ണി .കെ. സെബാസ്റ്റ്യൻ, സന്തോഷ് കോക്കാട്ട്, അനു ഷൈജു,ഡൽവിൻ ജോസ് ബാബു,പ്ലാസിഡ് ആന്റണി എന്നിവർ സംസാരിച്ചു.