പേരാവൂര്‍ മണ്ഡലതല നവകേരള സദസ്സ്: വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

പേരാവൂര്‍: നവകേരള സദസ്സിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ചെസ്സ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
നവംബര്‍ 10ന് രാവിലെ 10 മണിക്ക് ഇരിട്ടി ഇ.എം.എസ് സ്മാരക അപ്ലൈഡ് സയന്‍സ് കോളജിലാണ് മത്സരങ്ങള്‍ നടക്കുക. ഓരോ മത്സര വിഭാഗത്തിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ട് വീതം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍: 9400185072, 9495097109, 9447487065, 8547383220.