വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ തിങ്കളാഴ്ച പേരാവൂരിൽ

പേരാവൂർ : കേരള ആയുഷ് ഹോമിയോപ്പതി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ തിങ്കളാഴ്ച പേരാവൂരിൽ നടക്കും. രാവിലെ പത്ത് മണിക്ക് റോബിൻസ് ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പേരാവൂർ പഞ്ചായത്തും ഗവ.ഹോമിയോ ഡിസ്പൻസറിയും ചേർന്നാണ് പരിപാടി നടത്തുന്നത്.
മെൻസ്ട്രൽ ഹെൽത്ത്, സ്ട്രെസ് മാനേജ്മെന്റ്, തൈറോയിഡ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീഡയബെറ്റിക് എന്നിവയുടെ രോഗനിർണയവും ചികിത്സയും, ഗുഡ് ഹെൽത്ത് പ്രാക്ടീസ് ബോധവൽക്കരണ ക്ലാസ്സുകളും ഉണ്ടാവുമെന്ന് പേരാവൂർ ജി.എച്ച്.ഡി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ.പി. സുധീര അറിയിച്ചു.