പേരാവൂര്‍ മണ്ഡലം നവകേരള സദസ്സ്: വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

പേരാവൂർ : പേരാവൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന (പെന്‍സില്‍, കാര്‍ട്ടൂണ്‍), ഉപന്യാസ രചന, ഡിജിറ്റല്‍ പോസ്റ്റര്‍ മേക്കിംങ് (മൊബൈല്‍ ഫോണ്‍) എന്നിവയാണ് ഇനങ്ങള്‍.
നവംബര്‍ 11ന് രാവിലെ 9.30 മുതല്‍ ഇരിട്ടി മഹാത്മാഗാന്ധി കോളജിലാണ് മത്സരങ്ങള്‍ നടക്കുക. ഓരോ മത്സര വിഭാഗത്തിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ട് വീതം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ എട്ടിനകം പേര് രജിസ്ട്രര്‍ ചെയ്യണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
ഫോണ്‍ നമ്പര്‍: 9400185072, 9495097109, 9846863669, 9446768622.