വേക്കളം എ.യു.പി.സ്‌കൂളിൽ കേരളപ്പിറവി ദിനാചരണം

പേരാവൂർ:കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വേക്കളം എ.യു.പി. സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടി.ബിന്ദു ഉദ്ഘാടനം ചെയ്തു.പി. ഇന്ദു,പി.വി. കാന്തി മതി,വി.ഐ.നിഷ, എ.ഇ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ എല്ലാ കുട്ടികളും സ്വന്തമായി ഓരോ കയ്യെഴുത്തു മാസിക തയ്യാറാക്കി പ്രദർശിപ്പിച്ചു.