പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം തുടങ്ങി

Share our post

പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽപി.ടി.എ നിർമിച്ച ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം തുടങ്ങി.ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് ,പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ , വാർഡ് മെമ്പർരാജു ജോസഫ് ,മദർ പി.ടി.എ പ്രസിഡന്റ് അനു ഷൈജു, പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സെക്രട്ടറി എം.സി.കുട്ടിച്ചൻ, മൻസൂർ, പ്രഥമധ്യാപകൻ സണ്ണി കെ. സെബാസ്റ്റ്യൻ , പ്ലാസിഡ് ആന്റണി എന്നിവർ സംസാരിച്ചു.എല്ലാ കുട്ടികൾക്കും ശുദ്ധജലം സ്‌കൂളിൽ ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനംചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!