പേരാവൂര്‍ മണ്ഡലം നവകേരള സദസ്: സംഘാടക സമിതി ഓഫീസ് തുറന്നു

പേരാവൂർ: പേരാവൂര്‍ മണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും സോഷ്യല്‍ മീഡിയ പേജിന്റെ പ്രകാശനവും കെ.കെ. ശൈലജ എം.എല്‍.എ നിര്‍വഹിച്ചു. ഇരിട്ടി താലൂക്ക് ഓഫീസ് പരിസത്താണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുക. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലത, വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു, ജില്ലാ പഞ്ചായത്തംഗം വി. ഗീത, ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പ്രദോഷ് കുമാര്‍, ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് പ്രസിഡൻ്റ് കെ. ശ്രീധരന്‍, ഇരിട്ടി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് പി.പി. അശോകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സക്കീര്‍ ഹുസൈന്‍, കെ.ടി. ജോസ്, സി.എം. ജോര്‍ജ്, ബാബുരാജ് ഉളിക്കല്‍, കെ. മുഹമ്മദലി, എ.കെ. ഇബ്രാഹിം, കെ.കെ. ഹാഷിം വ്യാപാരി പ്രതിനിധികളായ ഒ. വിജേഷ്, പൊയിലന്‍ അയ്യൂബ് എന്നിവര്‍ പങ്കെടുത്തു.