പേരാവൂർ ക്ഷീരവ്യവസായ സഹകരണ സംഘം അഴിമതി; മുസ്ലിം ലീഗ് ധർണ നടത്തി

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ മുസ്ലിംലീഗ് ധർണ നടത്തി. പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. ബി.കെ.സക്കരിയ അധ്യക്ഷത വഹിച്ചു. പൂക്കോത്ത് സിറാജ് മുഖ്യ പ്രഭാഷണം നടത്തി.
അരിപ്പയിൽ മുഹമ്മദ് ഹാജി,അബ്ദുൾ സമദ് താഴ്മടം, സി.പി.ഷഫീക്ക്,റജീന സിറാജ്,സലാം പാണമ്പ്രോൻ, കെ.സി.ഷബീർ എന്നിവർ സംസാരിച്ചു.
ക്ഷീര സംഘത്തിലെ അഴിമതി അവസാനിപ്പിക്കുക,അഴിമതിപ്പണം കണ്ടെത്തി കർഷകർക്ക് നല്കുക,സംഘത്തിന്റെ ഓഡിറ്റിംഗ് അടിയന്തിരമായി നടത്തുക,അഴിമതി നടത്തിയ സംഖ്യ എത്രയാണെന്ന് കണ്ടെത്തി ഭരണ സമിതിയിൽ നിന്നും ഈടാക്കുക തുടങ്ങിയ *മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു സമരം.