PERAVOOR
പേരാവൂർ ക്ഷീരസംഘത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേട്

പേരാവൂർ: സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംഘത്തിൽ ഏറ്റവുമൊടുവിൽ 2015-2016 വർഷത്തിൽ നടന്ന ഓഡിറ്റ് റിപ്പോർട്ടിലെ ന്യൂനതാ സംഗ്രഹത്തിലാണ് സാമ്പത്തിക ക്രമക്കേടുകളും ഭരണ സമിതിയുടെ ഗുരുതര വീഴ്ചയുമുള്ളത്.
സംഘത്തിൻ്റെ പണം സെക്രട്ടറി തിരിമറി നടത്തിയതായും ദുരുപയോഗം ചെയ്തതായും ഓഡിറ്റിൽ പറയുന്നു. കാലിത്തീറ്റ വില്പന, പാൽ വില്പന, ജീവനക്കാർക്ക് ശമ്പളം നിർണയിച്ചത്, അധിക ബോണസ് നല്കൽ തുടങ്ങി എല്ലാ മേഖലയിലും വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ പല തവണകളായി സംഘം പ്രസിഡൻറ് വകുപ്പ് 94 (8)ന് വിരുദ്ധമായി പണം കൈപ്പറ്റിയതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
മുൻ വർഷത്തെ ഓഡിറ്റിൽ കണ്ട ക്രമക്കേടുകൾ പരിഹരിക്കാൻ ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവുകയോ ആയതിന് ക്ഷീര വികസന വകുപ്പിന് ഭരണ സമിതി നിർദ്ദേശം നല്കുകയോ ചെയ്തില്ലെന്നും ഓഡിറ്റിൽ പറയുന്നു. ഓഡിറ്റ് ന്യൂനതകൾ പൊതുയോഗത്തിൽ അവതരിപ്പിക്കുകയോ ന്യൂനതാ പരിഹരണം നടത്തുകയോ ചെയ്തിട്ടില്ല. സംഘത്തിൽ നടന്ന ക്രമക്കേടുകളിൽ യഥാസമയം നടപടി സ്വീകരിക്കാതെ ഭരണ സമിതി ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2016 നു ശേഷം രേഖകൾ യഥാസമയം ലഭ്യമാക്കാത്തതിനാൽ സംഘത്തിൽ ഓഡിറ്റ് നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ സംഘത്തെ ആർ.എൻ.എയിൽ (റെക്കോർഡ്സ് നോട്ട് അവൈലബിൾ) ഉൾപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ മൂന്നു മാസമായി സംഘത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ക്ഷീര കർഷകരുടെ ലക്ഷങ്ങൾ ക്രമക്കേടിലൂടെയും അഴിമതിയിലൂടെയും നഷ്ടപ്പെടുത്തിയ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. വകുപ്പുതല അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയായേക്കും. ഇതിനിടെ, ക്ഷീര വികസന വകുപ്പിൽ സമ്മർദ്ദം ചെലുത്തി അഡ്മിനിസ്ട്രേറ്ററെ മാറ്റാനും നീക്കം തുടങ്ങിയിട്ടുണ്ട്.
1977- ൽ ഡയറി ഡിപ്പാർട്ട്മെൻ്റിൻ്റെ ഭരണ നിയന്ത്രണത്തിലാണ് പേരാവൂർ ക്ഷീര സംഘം പ്രവർത്തനം തുടങ്ങിയത്. 2016-ൽ ഓഡിറ്റ് നടക്കുമ്പോൾ 1007 അംഗങ്ങളാണ് ക്ഷീര സംഘത്തിനുണ്ടായിരുന്നത്.
PERAVOOR
പേരാവൂർ താലൂക്കാസ്പത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം വീണ്ടും നിർത്തി


പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂണ്ട് പറഞ്ഞു.
PERAVOOR
ബിജു ഏളക്കുഴിയുടെ പേരാവൂർ മണ്ഡലം യാത്ര തുടങ്ങി


പേരാവൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ (സൗത്ത് )പ്രസിഡൻ്റ് ബിജു ഏളക്കുഴി നടത്തുന്ന പേരാവൂർ മണ്ഡലം യാത്ര പി. പി. മുകുന്ദൻ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനോടെ തുടങ്ങി. തുടർന്ന് പി.പി. മുകുന്ദൻ അനുസ്മരണവും നടത്തി.ആർ.എസ്.എസ് നേതാവ് സജീവൻ ആറളം , ബി.ജെ. പി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ബേബി സോജ,ജനറൽ സെകട്ടറിമാരായ ടി.എസ്.ഷിനോജ് , സി.ആദർശ്,ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാബു,എൻ. വി. ഗിരീഷ്, കർഷ കമോർച്ച ജില്ലാ പ്രസിഡൻ്റ് കൂടത്തിൽ ശ്രീകുമാർ, പി.ജി സന്തോഷ് , രാമചന്ദ്രൻ തിട്ടയിൽ , പി. ജി.ഗീരിഷ്, ടി.
രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പേരാവൂർ മണ്ഡലത്തിലെ മുതിർന്ന ആദ്യ കാല പ്രവർത്തകരേയും അവരുടെ വീടുകളും യാത്രയുടെ ഭാഗമായി സന്ദർശിക്കും.
PERAVOOR
പുരളിമല ഹരിശ്ചന്ദ്രക്കോട്ടയിൽ ശിവരാത്രിയാഘോഷം ബുധനാഴ്ച


പേരാവൂർ : പുരളിമല ഹരിശ്ചന്ദ്രക്കോട്ടയിൽ ശിവരാത്രി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ എട്ടിന് പേരാവൂർ തെരു മഹാഗണപതി ക്ഷേത്ര പരിസരത്ത് നിന്നും 8:30ന് വെള്ളർവള്ളി നരസിംഹ ക്ഷേത്ര പരിസരത്തു നിന്നും ഹരിശ്ചന്ദ്ര കോട്ടയിലേക്ക് ശിവ പഞ്ചാക്ഷരി നാമജപയാത്ര നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സ്വാമി അമൃതകൃപാനന്ദപുരി തുടങ്ങിയവർ സംബന്ധിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്