വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി

പേരാവൂർ : ജവഹർ ബാൽ മഞ്ച് പേരാവൂർ ബ്ലോക്ക് കമ്മിറ്റി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, ചാക്കോ തൈക്കുന്നേൽ, സി.ജെ. മാത്യു, വി. പ്രകാശൻ, വി. മോഹനൻ, ദീപ ഗിരീഷ്, സിബി ജോസഫ്, വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ബിനീഷ് നാമത്ത് സർട്ടിഫിക്കറ്റ് വിതരണം നടത്തി.