പേരാവൂർ ക്ഷീരസംഘം അഴിമതിക്കെതിരെ മുസ്ലിം ലീഗ് സമരം ചൊവ്വാഴ്ച
പേരാവൂർ : ക്ഷീര സംഘത്തിലെ അഴിമതി അവസാനിപ്പിക്കുക, അഴിമതിപ്പണം കണ്ടെത്തി കർഷകർക്ക് നല്കുക,സംഘത്തിന്റെ ഓഡിറ്റിംഗ് അടിയന്തരമായി നടത്തുക,അഴിമതി നടത്തിയ സംഖ്യ എത്രയെന്ന് കണ്ടെത്തി ഭരണ സമിതിയിൽ നിന്നും ഈടാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ചൊവ്വാഴ്ച രാവിലെ 10.30 ന് ധർണ്ണ സമരം നടത്തും.പേരാവൂർ ക്ഷീര സംഘത്തിന് സമീപം നടക്കുന്ന സമരം ജില്ലാ വൈസ്. പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്യും.