പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പേരാവൂരിൽ പ്രാർഥനാ സംഗമം

പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രാർഥനാ സംഗമം നടത്തി. പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി നേതൃത്വം നല്കി. മഹല്ല് പ്രസിഡന്റ് യു.വി. റഹീം, സെക്രട്ടറി കെ.പി. അബ്ദുൾ റഷീദ്, ഖജാഞ്ചി പൂക്കോത്ത് അബൂബക്കർ, കെ. കുഞ്ഞമ്മദ്, പുതിയാണ്ടി അബ്ദുള്ള, അഷ്‌കറലി കൊട്ടാരത്തിൽ, കായക്കൂൽ ബഷീർ, എ.കെ. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.