മദ്യലഹരിയില്‍ ശല്യം ചെയ്തു; കോട്ടയത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 20-നായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തി ശല്യം ചെയ്തതോടെയാണ് സാവിത്രി അമ്മ ഇയാളെ കോടാലി കൊണ്ട് വെട്ടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനുദേവൻ മരിച്ചത്.
അക്രമത്തിനു ശേഷം ഇവർ തന്നെയാണ് മകനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഇയാൾ വീണതാണെന്നായിരുന്നു സാവിത്ര അമ്മ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്.