2024ലെ ഹയർ സെക്കൻഡറി പരീക്ഷ വിജ്ഞാപനം വന്നു: ഫീസ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം : 2024ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ചിൽ നടക്കുന്ന പരീക്ഷകളുടെ വിജ്ഞാപനം http://dhsekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. പിഴ കൂടാതെ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 26/10/23,
20 രൂപ ഫൈനോടുകൂടി 02/11/2023, പ്രതിദിനം 5 രൂപ അധിക ഫൈനോടെ 09/1/2023, 600 രൂപ സൂപ്പർ ഫൈനോടുകൂടി 16/11/2023 തീയതി വരെയും ഫീസ് അടയ്‌ക്കാം.