Connect with us

Kerala

വ്ലോഗർമാരുടെ നെഗറ്റിവ് റിവ്യൂ: ഹൈകോടതി ഇടപെടുന്നു, സർക്കാറുകളുടെ വിശദീകരണം തേടി

Published

on

Share our post

കൊച്ചി: റിലീസ് ചെയ്​തയുടൻ പുതിയ സിനിമകളെക്കുറിച്ച്​ തിയറ്ററുകൾ കേന്ദ്രീകരിച്ച്​ ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന നെഗറ്റിവ് റിവ്യൂകൾക്കെതിരെ ഹൈകോടതിയിൽ ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി.

വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകൻ മുബീൻ റൗഫാണ്​ ഹരജി നൽകിയത്​. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഡ്വ. ശ്യാം പത്മനെ അമിക്കസ് കൂറിയായും നിയമിച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

സിനിമ കാണാതെ വ്ലോഗർമാർ നെഗറ്റിവ് പ്രചാരണം നടത്തുന്നത്​ സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ്​ ഹരജി. നിർമാതാക്കളെയും പിന്നണിയിൽ പ്രവർത്തിക്കുന്നവരെയും പണം ആവശ്യപ്പെട്ട് വ്ലോഗർമാർ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്​.

ഇവരെ നിയന്ത്രിക്കണമെന്ന്​ ആവശ്യപ്പെട്ട് ഐ.ടി സെക്രട്ടറിക്ക്​ നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.


Share our post

Kerala

കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു

Published

on

Share our post

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു വരികയാണ്.അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സെഫലൈറ്റിസ്, പതിയെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് മോര്‍ട്ടാലിറ്റി റേറ്റ്.


Share our post
Continue Reading

Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴ വഴി പോകേണ്ട ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും

Published

on

Share our post

ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ട് റെയിൽവെ. കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക്ക് ഇന്റർലോക്കിങ് പാനൽ സംവിധാനം കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ വഴിതിരിച്ചുവിടൽ.ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്‌, ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്‌ എന്നിവയാണ് വഴിതിരിച്ചുവിടുക. കൂടാതെ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിൻ്റെ സർവീസിലും മാറ്റമുണ്ട്.

നാളെ വൈകീട്ട് നാലേമുക്കാലോടെ ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഇൻഡോർ – തിരു. നോർത്ത് എക്‌സ്പ്രസ്‌ (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സർവീസ് നടത്തുക. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾ ഒഴിവാക്കി പകരം എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സർവീസ് നടത്തുക.മറ്റൊരു സർവീസ് ക്രമീകരണം ഉള്ളത് കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിനാണ്. ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംക്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. അന്ന് വൈകീട്ട് ആലപ്പുഴയിൽ നിന്ന് എന്നതിന് പകരം 5.15ന് എറണാകുളത്തു നിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.


Share our post
Continue Reading

Kerala

മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Published

on

Share our post

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Trending

error: Content is protected !!