മാഹി പാലം പുതുക്കി പണിയാൻ മയ്യഴിക്കൂട്ടം ഹൈക്കോടതിയില്‍

മാഹി : അപകടാവസ്ഥയിലായ മാഹി പാലം പുനര്‍ നിര്‍മ്മിക്കണമെന്നും നിലവിലെ പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മയ്യഴിക്കൂട്ടം നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
വാഹനത്തിരക്കും, കാലപ്പഴക്കവും കൊണ്ട് കുണ്ടും കുഴിയും നിറഞ്ഞ പാലം നിത്യേന ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഒട്ടേറെ നിവേദനങ്ങളും, ജനകീയ പ്രക്ഷോഭങ്ങളും തുടര്‍ച്ചയായി നടന്നിട്ടും സര്‍ക്കാരിന്റെ പ്രതികരണമില്ലാതായതോടെയാണ് അഡ്വ: മനോജ് വി. ജോര്‍ജ് മുഖേന ഹൈക്കോടതിയെ സമീപിച്ചത്.