Connect with us

IRITTY

മാലിന്യം കുമിഞ്ഞുകൂടി ഇരിട്ടി നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രം

Published

on

Share our post

ഇരിട്ടി: നാടെങ്ങും അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രഖ്യാപനങ്ങൾ നടത്തി നാടും നഗരവും ശുചികരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കേ ഇവിടെ നിന്നെത്തുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ട ഇരിട്ടി നഗരസഭയുടെ അത്തിത്തട്ടിലെ സംസ്കരണകേന്ദ്രത്തിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയാണ്.

നഗരസഭയുടെ വിവിധ മേഖലകളിൽ നിന്നും എത്തിച്ച ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിക്കാത്തതാണ് ഇവിടെ മാലിന്യങ്ങൾ കുമിഞ്ഞു കൂടാൻ ഇടയാക്കിയത്. ഇവിടെ തൊഴിലെടുക്കുന്ന ഏഴ് തൊഴിലാളികൾക്ക് മൂന്നു മാസമായി വേതനം ലഭിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നു.

വേതനം കിട്ടാതായതോടെ തൊഴിലാളികൾ കൃത്യമായി ജോലിക്ക് എത്താത്തതാണ് മാലിന്യ സംസ്കരണംനിലക്കാണ് ഇടയാക്കിയത്. മാലിന്യത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന അജൈവ മാലിന്യങ്ങൾ ഗ്രീൻ വേവ്സ് കമ്പനിക്ക് കൊടുത്ത വകയിൽ നിന്നും , നഗരത്തിൽ നിന്ന് യൂസർഫി ഇനത്തിൽ ലഭിക്കുന്ന തുകയും ചേർത്താണ് ഇവർക്ക് വേതനം നല്കിവന്നിരുന്നത്.

പ്രതിദിനം 350 രൂപയാണ് ഇവരുടെ വേതനം. ഇത് വർദ്ധിപ്പിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നതിനിടെയാണ് മൂന്നുമാസമായി ഈ വേതനം പോലും ലഭിക്കാതെ നഗരം തള്ളുന്ന മാലിന്യങ്ങൾ ഇവർ വേർതിരിക്കുന്നത്. നഗരത്തിൽ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം നഗരസഭയിൽ ഉള്ള ശുചീകരണ തൊഴിലാളികൾക്ക് നൽകുമ്പോൾ യൂസർ ഫീ യഥാസമയം നൽകാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്നാണ് അധികൃതർ ഇവരുടെ വേതനം മുടങ്ങാൻ കാരണമായി പറയുന്നത്.

ഇത്തരം സാങ്കേതികത്വം ചൂണ്ടിക്കാട്ടി അധികൃതർ കൈകഴുകുമ്പോഴും ദയനീയ സാഹചര്യത്തിലാണ് ഇവിടുത്തെ ശുചീകരണ തൊഴിലാളികളുടെ സ്ഥിതി. മാലിന്യം കുമിഞ്ഞു കൂടുന്നത് സമീപവാസികൾക്കും ദുരിതം തീർക്കുന്നുണ്ട്.
കൂടുതൽ തൊഴിലാളികളെ നിയമിച്ച് ഒരാഴ്ചക്കുള്ളിൽ അത്തിത്തട്ടിലെ പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പറഞ്ഞു.

അടുത്ത ദിവസം മുതൽ നഗരത്തിലെ ശുചീകരണ തൊഴിലാളികളെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റി ജൈവ – അജൈവമാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവർത്തി കൂടുതൽ വേഗത്തിലാക്കും. ശമ്പളം മുടങ്ങിയ പ്രശ്നം ഗൗരവത്തോടെയാണ് കാണുന്നത്. എന്നും ഇത് പരിഹരിക്കുവാൻ നടപടികൾ ആരംഭിച്ചതായും അവർ പറഞ്ഞു. നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണം കൂടുതൽ ആധുനികവൽക്കരിക്കും.

നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമായി ആറുപേരെ കൂടി അടിയന്തരമായി നിയമിക്കും. നിലവിലുള്ള ജൈവവള നിർമ്മാണ യൂണിറ്റിന് ഡി വാട്ടേട് കമ്പോസ്റ്റിംഗ് സിസ്റ്റത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തി രണ്ടും മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇതോടെ മാലിന്യ സംസ്കരണ സമയത്തുള്ള ദുർഗന്ധം പൂർണമായും ഇല്ലാതാവുകയും മികച്ച ജൈവവളവും ലഭിക്കും. തുങ്കൂർ മൊഴി മോഡൽ സംസ്കരണ കേന്ദ്രവും ഒരാഴ്ചക്കുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.


Share our post

IRITTY

മാക്കൂട്ടം– പെരുമ്പാടി ചുരം നവീകരണം തുടങ്ങി

Published

on

Share our post

ഇരിട്ടി: തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായി കർണാടകയുടെ അധീനതയിലുള്ള മാക്കൂട്ടം – പെരുമ്പാടി ചുരം പാതയിൽ കേരള അതിർത്തി ഭാഗത്ത് നവീകരണം തുടങ്ങി. കൂട്ടുപുഴപ്പാലം മുതൽ മാക്കൂട്ടം വരെ 1.4 കിലോമീറ്റർ ദൂരം 2.7 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. മഴയ്ക്ക് മുൻപേ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി ഉടമ നാമേര ബല്യപ്പ നവീൻ അറിയിച്ചു.കേരളത്തിലേക്ക് വഴി തുറക്കുന്ന മാക്കൂട്ടം – പെരുമ്പാടി ചുരം പാതയുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു കഴിഞ്ഞ ജനുവരി 10 ന് കൂട്ടുപുഴ പാലം അതിർത്തി വരെ റോഡിൽ സന്ദർശനം നടത്തിയ കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും വിരാജ്പേട്ട എം.എൽ.എ എ.എസ്.പൊന്നണ്ണയും അറിയിച്ചിരുന്നു. നിലവിൽ 3 റീച്ചുകളിലായാണു ചുരം നവീകരിക്കുന്നത്. പെരുമ്പാടി മുതൽ കൂട്ടുപുഴ ഭാഗത്തേക്കുള്ള 2.3 കിലോമീറ്റർ ദൂരം 5 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ വിളിച്ചതായി കർണാടക മരാമത്ത് വിഭാഗം അറിയിച്ചു. അവശേഷിച്ച 12 കിലോമീറ്റർ ചുരംപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനൊപ്പം വിവിധ ഘട്ടങ്ങളിലായി നവീകരണം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Share our post
Continue Reading

IRITTY

കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട;1.5 കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

Published

on

Share our post

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ എസ്‌.പി അനൂജ് പലിവാലിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌.പി ധനഞ്ജയന്റെ മേൽനോട്ടത്തിൽ ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ,എസ്.ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്. 1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗ്ളൂരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.


Share our post
Continue Reading

IRITTY

ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

Published

on

Share our post

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.


Share our post
Continue Reading

Trending

error: Content is protected !!