Connect with us

PERAVOOR

വോയ്‌സ് ഓഫ് കുനിത്തല അംഗത്വ വിതരണോദ്ഘാടനം

Published

on

Share our post

പേരാവൂർ: വോയ്‌സ് ഓഫ് കുനിത്തല ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ അംഗത്വ വിതരണം കുനിത്തല ശ്രീനാരായണ ഗുരുമഠത്തിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി .വേണുഗോപാലൻ വിതരണോദ്ഘാടനം നടത്തി.

ക്ലബ് പ്രസിഡന്റ് പ്രജീഷ് മമ്പള്ളി അധ്യക്ഷത വഹിച്ചു. വാർഡ്‌മെമ്പർ സി. യമുന, ക്ലബ് സെക്രട്ടറി മധു നന്ത്യത്ത്, വി. ബാബു, മേക്കിലേരി ചന്ദ്രമതി, ചമ്പളോൻ രാജൻ, അനിൽ രാമൻ, കോട്ടായി സുധൻ, വി.പി. രാഘവൻ, ജീവ കല്യാൺ എന്നിവർ സംസാരിച്ചു.


Share our post

Local News

ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

Published

on

Share our post

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.

നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.

ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു

എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.

ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ

രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.

പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.


Share our post
Continue Reading

Local News

പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

Published

on

Share our post

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്‌സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.

പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.


Share our post
Continue Reading

PERAVOOR

പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം

Published

on

Share our post

പേരാവൂർ : പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം റോബിൻസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് എം.ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷനായി. സെക്രട്ടറി യു. വി. റഹീം, എസ്.ബഷീർ, ശ്രീനിവാസൻ, ഭാസ്കരൻ, കെ. പി. അബ്ദുൾ റഷീദ്, എസ്.എം. കെ. മുഹമ്മദലി, അയ്യൂബ്, സുമാ ശ്രീനിവാസൻ, പി.ശശി, എ. കെ.അഷറഫ്, ആയിഷാ റിയാ, വി. കെ.സാദിഖ്, കെ.മായിൻ, യു.വി. ബാസിത്ത് എന്നിവർ സംസാരിച്ചു.

റസിഡൻസ് കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ : എം.ഷൈലജ (പ്രസി.), യു. വി. റഹീം (വൈസ്. പ്രസി.), എസ്.ബഷീർ (സെക്ര.), അരിപ്പയിൽ മജീദ് ( ജോ. സെക്ര.), ഭാസ്കരൻ( ട്രഷ.).


Share our post
Continue Reading

Trending

error: Content is protected !!