Connect with us

PERAVOOR

പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി: ആനുകൂല്യം തിരിച്ചടയ്ക്കാൻ കർഷകർക്ക് നോട്ടിസ്

Published

on

Share our post

പേരാവൂർ: പി.എം കിസാൻ പദ്ധതി(പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി)വഴി ആനുകൂല്യം ലഭിച്ചവരോട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാപകമായി നോട്ടിസ് അയച്ചു തുടങ്ങി. കൃഷി ഓഫിസുകൾ വഴിയാണ് നോട്ടിസ് അയയ്ക്കുന്നത്. ആദായ നികുതി അടയ്ക്കുന്നു എന്ന കാരണം കാണിച്ചാണ് പ്രധാനമായും നടപടി തുടങ്ങിയിട്ടുള്ളത്.

മലയോരത്തെ ഓരോ കൃഷിഭവൻ പരിധിയിലും 20 മുതൽ 60 പേർക്ക് വരെ ഇത് സംബന്ധിച്ചുള്ള നോട്ടിസ് ഇപ്പോൾ ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പദ്ധതിയിലൂടെ ലഭിച്ച തുക പൂർണമായി തിരിച്ചടയ്ക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ആദായനികുതി എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത കർഷകർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പല ഘട്ടങ്ങളായി നിരവധി പേരിൽ നിന്ന് തുക തിരിച്ചു പിടിക്കാൻ നടപടി സ്വീകരിച്ചിരുന്നു. ആദ്യം തുക ലഭിച്ചവരിൽ പലർക്കും പിന്നീട് ലഭിക്കാതായ സംഭവങ്ങളും ഉണ്ട്. മാസങ്ങളായി തുക മുടങ്ങിയവരും ഉണ്ട്. അതിനിടയിലാണ് ഇപ്പോൾ വ്യാപകമായി നോട്ടിസ് നൽകി തുക തിരിച്ചു പിടിക്കാൻ നടപടി ആരംഭിച്ചിട്ടുള്ളത്.

അനർഹമായി കൈപ്പറ്റിയ ആനുകൂല്യം യഥാ സമയം തിരിച്ചടയ്ക്കാത്ത പക്ഷം ഭാവിയിൽ മറ്റ് സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കില്ല എന്ന മുന്നറിയിപ്പും നോട്ടിസിൽ ചേർത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കാത്ത പക്ഷം റവന്യു റിക്കവറി നടത്തി ഈടാക്കുമെന്നും നോട്ടിസിൽ പറയുന്നു. നടപടി സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ബോധിപ്പിക്കാൻ 7 ദിവസത്തെ കാലാവധിയും നൽകിയിട്ടുണ്ട്.

പല കർഷകരും പരാതി കൃഷി ഭവനുകളിൽ രേഖാമൂലം ബോധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.പക്ഷേ, നടപടികൾ പിൻവലിക്കുമോ എന്ന ഉറപ്പ് നൽകാൻ കൃഷി വകുപ്പിന് സാധിക്കുന്നില്ല. കർഷകരുടെ വരുമാനം വർധിപ്പിക്കാനെന്ന പേരിലാണ് പി.എം കിസാൻ പദ്ധതി തുടങ്ങിയത്.

ഓരോ പഞ്ചായത്തിലും 3000 ൽ അധികം പേർ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. വരുമാന സർട്ടിഫിക്കറ്റ് അടക്കം ചേർത്താണ് പദ്ധതിയിൽ ചേരാൻ എല്ലാവരും അപേക്ഷ നൽകിയത്. 30 സെന്റ് മുതൽ അഞ്ച് ഏക്കർ വരെ കൃഷിഭൂമിയുള്ള ഇടത്തരം കർഷകർക്ക് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

3 വർഷത്തെ തുക തിരിച്ചടയ്ക്കാൻ ആവശ്യം

കണിച്ചാർ പഞ്ചായത്തിലെ തച്ചോളിൽ ശിവൻ എന്ന കർഷകനോട് മൂന്ന് വർഷത്തെ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. ആദായ നികുതി നൽകുന്നതായി കണ്ടെത്തിയതു കൊണ്ടാണ് തുക തിരിച്ചടയ്ക്കാൻ നിർദേശിച്ച് നോട്ടിസ് നൽകിയിട്ടുള്ളത്. രണ്ടേകാൽ ഏക്കർ ഭൂമിയാണ് ശിവനും കുടുംബത്തിനും ഉള്ളത്. നാളിതുവരെ ആദായ നികുതി നൽകിയിട്ടില്ല. വാർഷിക വരുമാനം 50000 രൂപ പോലും വരുമാനം ഇല്ല.

ആദായ നികുതി വകുപ്പിന്റെ പ്രവർത്തനത്തെ കുറിച്ച് പോലും ശിവന് കാര്യമായി അറിവില്ല. മാത്രമല്ല ബാങ്ക് മുഖാന്തരം വലിയ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ല. ആദായ നികുതി അടയ്ക്കേണ്ട കാറ്റഗറിയിൽ ശിവൻ ഉൾപ്പെടുന്നില്ല എന്നിരിക്കെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്. കൈവശം ഉണ്ടായിരുന്ന പാൻ കാർഡ് തെറ്റ് തിരുത്തി പുതുക്കുന്നതിന് 1000 രൂപ ഫീസ് നൽകിയതാണ് ആദായ നികുതി വകുപ്പുമായി ശിവൻ നടത്തിയ ഏക സാമ്പത്തിക ഇടപാട്.


Share our post

PERAVOOR

പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്ര തിറയുത്സവം മാർച്ച് എട്ട്, ഒൻപത് തിയതികളിൽ

Published

on

Share our post

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം മാർച്ച് എട്ട്, ഒൻപത് തിയതികളിൽ നടക്കും. ജനറൽ ബോഡി യോഗത്തിൽ പുതിയ ആഘോഷക്കമ്മറ്റി ഭാരവാഹികളായി കൂട്ട രവീന്ദ്രൻ (പ്രസി.), വി.കെ.ഷിജിൽ (സെക്ര), അഭിജിത്ത് , പ്രസന്ന മുകുന്ദൻ (വൈ.പ്രസി. ) സുരേഷ് ബാബു തോട്ടുംകര, പി.വി. ആദർശ് (ജോ.സെക്ര.), കെ. പ്രകാശൻ (ട്രഷ.) എന്നിവരെയും 25 അംഗ എക്സികുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.


Share our post
Continue Reading

PERAVOOR

വിദ്യാരംഗം കലാവേദി നവ സാങ്കേതികവിദ്യ കൂട്ടായ്മ

Published

on

Share our post

തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്സ് കഫെയിൽ നടന്ന ഇരിട്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിനവസാങ്കേതിക വിദ്യ പരിശീലനത്തിൽ പങ്കെടുത്തവർ

പേരാവൂർ: വിദ്യാരംഗം കലാസാഹിത്യ വേദി ഇരിട്ടി ഉപജില്ലയുടെ നേതൃത്വത്തിൽ നവസാങ്കേതിക വിദ്യ പരിശീലനം തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്സ് കഫെയിൽ നടത്തി. സി.എം.അഹമ്മദ് നാസിം ഉദ്ഘാടനം ചെയ്തു. റൂബി മോൾ ജോസഫ് അധ്യക്ഷയായി. കെ. അശ്വന്ത്, കെ.വിനോദ് കുമാർ നേതൃത്വം നൽകി.

ബി.പി.സി തുളസീധരൻ , ടി.പി.ശാദിയ സഹല , ഷബാന , മുഹമ്മദ് യുനസ് എന്നിവർ സംസാരിച്ചു. ജിമ്മി ജോർജ് , ചെസ്സ് പരിചയം, പുസ്തക പരിചയം, പുഴയറിവ് , സസ്യകൗതുകം എന്നീ പഠന പ്രവർത്തനങ്ങളെ എങ്ങനെ നവ സാങ്കേതിക വിദയുടെ സഹായത്തോടെ കുട്ടികളിൽ വിനിമയം ചെയ്യാം എന്ന ചർച്ചയും വീഡിയോ നിർമാണവും നടത്തി.


Share our post
Continue Reading

PERAVOOR

സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വാർഷികാഘോഷവും യാത്രയയപ്പും

Published

on

Share our post

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്73-ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷനായി. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന കെ.വി ലൗലി, ഷാജു പോൾ, സെലിൻ ജോസഫ് എന്നിവരെ ആദരിച്ചു.

പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ.ബാബു , സിബി തോമസ്, സോജൻ വർഗീസ്, രാജീവ്.കെ.നായർ എന്നിവർ സംസാരിച്ചു. കല, വിദ്യാഭ്യാസ, സാഹിത്യ, കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


Share our post
Continue Reading

Trending

error: Content is protected !!