മുരിങ്ങോടിയിൽ വിശ്വകർമ ദിനാചരണം
പേരാവൂർ : ഇരിട്ടി വിശ്വകർമ്മ സർവീസ് സൊസൈറ്റി മുരിങ്ങോടിയിൽ വിശ്വകർമ്മ ദിനാചരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം ശ്രിധരൻ പതാകയുയർത്തി. താലൂക്ക് പ്രസിഡന്റ് എം.കെ. മണി അധ്യക്ഷത വഹിച്ചു. ദാമോദരൻ ആചാരി അനുസ്മരണ യോഗം സംസ്ഥാന കൗൺസിലർ എൻ.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സുധാകരൻ, താലൂക്ക് സെക്രട്ടറി സുനിൽ കുമാർ, ജയൻ, ബി.കെ. മുരളി, ബൈജു, മനോഹരൻ, സിബിലേഷ് എന്നിവർ സംസാരിച്ചു.
