മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വൺ ഡേ ഓറിയന്റേഷൻ പ്രോഗ്രാം

മണത്തണ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള വൺ ഡേ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ സുരേഷ് ബാബു ഓറിയന്റേഷൻ പ്രോഗ്രാമിൽ മുഖ്യ പ്രഭാഷണം നടത്തി.
പി.ടി.എ പ്രസിഡന്റ് കെ. സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ വി ബി രാജലക്ഷ്മി, എം. സുകേഷ്, അധ്യാപകരായ സുനിൽകുമാർ എം. ജെ, വിൻസെന്റ് കെ. എം, തുടങ്ങിയവർ സംബന്ധിച്ചു.