പേരാവൂർ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഹർത്താൽ

പേരാവൂർ: പി.പി.മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഹർത്താലാചരിക്കുമെന്ന് ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡൻറ് പി.ജി.സന്തോഷ് അറിയിച്ചു.വാഹനങ്ങൾ,പാൽ,പത്രം,ഹോട്ടലുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.