വിവാഹപ്പന്തൽ പൊളിക്കുന്നതിനിടെ മൂന്ന്‌ അതിഥിത്തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

Share our post

വിവാഹപ്പന്തൽ പൊളിക്കുന്നതിനിടെ 11 കെവി ലൈനിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ്‌ മൂന്ന്‌ അതിഥിത്തൊഴിലാളികൾ തൽക്ഷണം മരിച്ചു. മൂന്നു പേർക്ക്‌ പരിക്ക്‌. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന്‌ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടുവളപ്പിൽ ഒരുക്കിയ പന്തൽ പൊളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട്‌ 6.30നാണ്‌ സംഭവം.

തിരുവനന്തപുരം ‘ഡെക്കറേഷൻ’ എന്ന സ്ഥാപനത്തിലെ തൊഴിലാളികളും ബിഹാർ സ്വദേശികളുമായ ആദിത്യൻ, കാശി റാം, ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പൊള്ളലേറ്റത്. പന്തലിന്റെ മുകൾഭാഗം പൊളിക്കുന്നതിനായി ടയറുകളുള്ള ഇരുമ്പുകുതിര ഉരുട്ടിക്കൊണ്ടുവരുന്നതിനിടെ 11 കെവി ലൈനിൽ തട്ടുകയായിരുന്നു. പരിക്കേറ്റവരെ ചേർത്തല കെ.വി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കെ.വി.എം ആശുപത്രി മോർച്ചറിയിൽ.

എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ്‌ അധ്യക്ഷനുമാണ്‌ തുഷാർ വെള്ളാപ്പള്ളി. ആഗസ്ത് 28 ന്‌ കൊച്ചിയിലായിരുന്നു ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം. deaddead


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!