പേരാവൂർ സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിന് തുടക്കം

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം”സരോദ് 2023″ തുടങ്ങി . പേരാവൂർ ഗപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. വിനോദ് ഇട്ടിയപാറ അധ്യക്ഷത വഹിച്ചു.
ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം ആർട്ടിസ്റ്റും വെളിമാനം സെൻറ് സെബാസ്റ്റ്യൻസ് പള്ളി അസി. വികാരിയുമായ ഫാ. എബിൻ മടുപ്പാംതോട്ടത്തുകുന്നേൽ മുഖ്യാതിഥിയായി. പ്രഥമധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, പി. ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, മദർ പി.ടി. എ പ്രസിഡന്റ് അനു ഷൈജു, ഷെറിൻ മരിയ കുര്യൻ, ജൈജു. എം.ജോയ് എന്നിവർ പ്രസംഗിച്ചു. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.