തെറ്റുവഴി-തൊണ്ടിയിൽ റോഡരികിൽ ഇറക്കിയിട്ട വൈദ്യുത തൂണുകൾ ജെ.സി.ബി ഉപയോഗിച്ച് തകർത്തതായി പരാതി

പേരാവൂർ: തൊണ്ടിയിൽ -തെറ്റുവഴി റോഡരികിൽ കെ.എസ്.ഇ.ബി ഇറക്കിയിട്ട വൈദ്യുത തൂണുകൾ റോഡ് നവീകണത്തിനെത്തിനിടെ ജെ.സി.ബി ഉപയോഗിച്ച് വ്യാപകമായി തകർത്തതായി ആക്ഷേപം.റോഡ് നവീകരണം ഏറ്റെടുത്ത കരാറുകാരാണ് ലക്ഷങ്ങൾ വിലവരുന്ന വൈദ്യുത തൂണുകൾ നശിപ്പിച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
മുൻപ് ഈ ഭാഗത്ത് കെ.എസ്.ഇ.ബി ഇറക്കിയിട്ട തൂണുകളാണ് ഇപ്പോൾ തകർത്ത നിലയിലുള്ളത്. കഴിഞ്ഞ ഉരുൾപൊട്ടലിൽ റോഡിൽ വെള്ളവും മണ്ണും കയറുകയും വൈദ്യുത തൂണുകൾ മണ്ണിനടിയിലാവുകയുമായിരുന്നു.നിരവധി തൂണൂകളാണ് മണ്ണിനടിയിലും അല്ലാതെയുമായി ഈ ഭാഗത്തുള്ളത്.ഇതിലുൾപ്പെട്ട തൂണൂകളാണ് നശിപ്പിക്കപ്പെട്ടത്. ഇനിയും റോഡരികിൽ നിരവധി വൈദ്യുത തൂണുകൾ ഈ പ്രദേശത്തെ റോഡരികിലുണ്ട്.
വൈദ്യുത തൂണുകൾ റോഡരികിലുള്ള കാര്യം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിരുന്നുവെന്നും തൂണൂകൾ മാറ്റാമെന്ന് അവർ അറിയിച്ചിരുന്നതായും പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എഞ്ചിനീയർ (റോഡ്ശ് വിഭാഗം) പറഞ്ഞു.തെറ്റുവഴി മുതൽ മണത്തണ വരെ രണ്ടര കിലോമീറ്റർ റോഡ് മൂന്ന് കോടി രൂപ ചിലവിട്ടാണ് സംസ്ഥാന സർക്കാർ നവീകരിക്കുന്നത്.ഇതിനിടയിലാണ് ലക്ഷങ്ങൾ വിലയുള്ള കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകൾ ജെ.സി.ബി ഉപയോഗിച്ച് തകർക്കുന്നതും.