സി.പി.ഐയുടെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു

പേരാവൂർ: സി.പി.ഐയുടെ മുതിർന്ന നേതാവും പേരാവൂർ മേഖലയിൽ സി.പി.ഐ പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്കാളിയുമായ മണത്തണയിലെ വി.കെ.രാഘവൻ വൈദ്യരെ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു.മണത്തണയിലെ വീട്ടിൽ ഏറെ നാളുകളായി വിശ്രമ ജീവിതം നയിക്കുന്ന രാഘവൻ വൈദ്യരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
സി.പി.ഐ ജില്ലാ അസി.സെക്രട്ടറിമാരായ കെ.ടി.ജോസ്, എ.പ്രദീപൻ,ജില്ലാ എക്‌സികുട്ടീവംഗം അഡ്വ.വി.ഷാജി, പേരാവൂർ ലോക്കൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ വി.ഗീത,മണ്ഡലം കമ്മിറ്റിയംഗം ജോഷി തോമസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സി.പി.ഐ ദേശീയ വളണ്ടിയർ ടീമിന്റെ പരിശീലകൻ,സംസ്ഥാന വളണ്ടിയർ ടീം ക്യാപ്റ്റൻ, ജില്ലാ കമ്മിറ്റിയംഗം, മണ്ഡലം കമ്മിറ്റിയംഗം എന്നീ പാർട്ടി ചുമതലകൾ വഹിച്ചിട്ടുണ്ട്.പേരാവൂർ ഗ്രാമപ്പഞ്ചായത്തിന്റെ വൈസ്.പ്രസിഡന്റായും ഔഷധി മുൻ ബോർഡ് മെമ്പറായും രാഘവൻ വൈദ്യർ പ്രവർത്തിച്ചിട്ടുണ്ട്.