വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഓണാഘോഷം നടത്തി
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി,ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ,ജ്യോതിർഗമയ കമ്പ്യൂട്ടർ സെന്റർ എന്നിവ സംയുക്തമായി ഓണാഘോഷം നടത്തി.മൗണ്ട് കാർമൽ ആശ്രമം വികാരി ഫാദർ മാത്യൂസ് ഒ.സി.ഡി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ.വി.രാമചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി പി.പുരുഷോത്തമൻ, ആർ.കെ.സുജിൻ, പി.ധനേഷ്, മനോജ് താഴേപ്പുര,യൂത്ത് വിങ്ങ് പ്രസിഡന്റ് തങ്കശ്യാം, പ്രദീഷ് തോമസ്, വനിതാ വിങ്ങ് പ്രസിഡന്റ് ഷീജ ജയരാജ്,സുനിത്ത് ഫിലിപ്പ് എന്നിവർ സംസാരിച്ചു.പൂക്കള മത്സരവും കലാ-കായിക മത്സരവും നടത്തി.
