ആമ്പുലൻസിന് വഴിമുടക്കി പേരാവൂർ ഗവ.ആസ്പത്രി റോഡിൽ വാഹന പാർക്കിംങ്ങ്
പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ ഇരുവശത്തും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിത്യ സംഭവമായതോടെ ആമ്പുലൻസുകൾക്കും യാത്രാ തടസം. അതിരാവിലെ മുതൽ റോഡിനിരുവശവും കാറും ബൈക്കുമുൾപ്പടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്ത് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോവുന്നവർ സന്ധ്യയോടെ തിരിച്ചെത്തിയാണ് വാഹനങ്ങൾ തിരിച്ചു കൊണ്ടു പോകുന്നത്.
ഇതു കാരണം ആസ്പത്രിയിൽ നിന്നുള്ള ആമ്പുലൻസുകൾക്ക് പലപ്പോഴും യാത്രാ തടസം ഉണ്ടാകുന്നുണ്ട്.പോലീസോ പഞ്ചായത്തോ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ആസ്പത്രി റോഡിലെ അനധികൃത പാർക്കിംങ്ങ് മൂലം അത്യാസന്ന നിലയിൽ മറ്റു ആസ്പത്രികളിലേക്കെത്തേണ്ട രോഗികളാണ് ദുരിതത്തിലാവുന്നത്.
