സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും
പേരാവൂർ: ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും പേരാവൂരിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.
വൈസ്.പ്രസിഡൻറ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.എച്ച്.അശ്വിൻ,ജില്ലാ ഓഫ്താല്മിക് സർജൻ ഡോ.സന്ധ്യറാം, ഹെൽത്ത് ഇൻസ്പെക്ടർ കെ.മോഹനൻ എന്നിവർ സംസാരിച്ചു.
ജില്ലാ ആസ്പത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്, പേരാവൂർ താലൂക്കാസ്പത്രി എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ ഓഫ്താല്മിക് സർജൻ ഡോ.സന്ധ്യറാമിൻ്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
