Connect with us

Kannur

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Published

on

Share our post

തലപ്പുഴ : പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായം കയറ്റിയ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ഓട്ടോ ടാക്സിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര നടുപ്പറമ്പിൽ എൻ.പി. മുഹമ്മദ് (40), ഇടുക്കി ചേറ്റുകുഴി വേണാട്ട്മാലിൽ എസ്. അനീഷ് (44), ബേപ്പൂർ നടുവട്ടം പോതാട്ടിൽ പി. അജിത് ( 33), ശ്രീകണ്ഠാപുരം നെടിയങ്ങ പുരയിടത്തിൽ മാത്യു ചെറിയാൻ (33) എന്നിവരെ ഫാമിൽ നിന്ന് അറസ്റ്റ് ചെയ്തു.

പേരാവൂർ തെറ്റുവഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെയാണ് ഫാമെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ മാനന്തവാടി എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച സന്ധ്യയോടെയാണ് റെയ്ഡ് നടന്നത്.


എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സി. പ്രജീഷ്, കെ. ഹാഷിം, ടി.ജി. പ്രിൻസ്, കെ. സെൽമ ജോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


Share our post

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു

Published

on

Share our post

പ​ഴ​യ​ങ്ങാ​ടി: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് മാ​ടാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 35000 രൂ​പ പി​ഴ ചു​മ​ത്തി. പ​ഴ​യ​ങ്ങാ​ടി​യി​ലെ ഡെ​ൽ​റ്റ കെ​യ​ർ ഡെ​ന്റ​ൽ ലാ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് 15000 രൂ​പ, നീ​തി ഇ​ല​ക്ടി​ക്ക​ൽ​സ് ആ​ൻ​ഡ് പ്ല​മ്പി​ങ്, പ​ബാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് എ​ന്നി​വ​ക്ക് 10,000 രൂ​പ വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് 35000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. ഡെ​ൽ​റ്റ കെ​യ​ർ ഡെ​ന്റ​ൽ ലാ​ബി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ലം പു​ഴ​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ട്ട​തി​നും ലാ​ബി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും പു​ഴ​യോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ​തി​നു​മാ​ണ് സ്‌​ക്വാ​ഡ് 15000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്.പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ൽ നി​ന്നു​ള്ള ക​ട​ലാ​സ്, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യു​ടെ സ​മീ​പ​ത്തു കൂ​ട്ടി​യി​ട്ട​തി​നും ക​ത്തി​ച്ച​തി​നു​മാ​ണ് 10000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. നീ​തി ഇ​ല​ക്ട്രി​ക്ക​ൽ​സ് ആ​ൻ​ഡ് പ്ല​ബി​ങ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള ഹാ​ർ​ഡ് ബോ​ർ​ഡ്‌ പെ​ട്ടി​ക​ളും തെ​ർ​മോ​ക്കോ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പു​ഴ​യു​ടെ സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​നും പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ക്ലോ​സ​റ്റ്, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ മു​ത​ലാ​യ​വ കൂ​ട്ടി​യി​ട്ട​തി​നു​മാ​ണ് സ്‌​ക്വാ​ഡ് 10000 രൂ​പ പി​ഴ​യി​ട്ട​ത്. മൂ​ന്ന് സ്ഥാ​പ​ന അ​ധി​കൃ​ത​രോ​ടും മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ്‌​ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്‌, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, മാ​ടാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ നീ​തു ര​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Kannur

ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഡ്രൈവിങ് കടുകട്ടി; ബീച്ചിലേക്കുള്ള 4 റോഡുകളും ഇടുങ്ങിയത്: യാത്രാദുരിതം

Published

on

Share our post

മുഴപ്പിലങ്ങാട്: ഡ്രൈവ് ഇൻ ബീച്ചിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും ബീച്ചിലേക്കുള്ള റോഡുകൾക്ക് പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല.മുഴപ്പിലങ്ങാട് കുളംബസാർ, എ‌ടക്കാട് ടൗൺ, മുഴപ്പിലങ്ങാ‌ട് മഠം, യൂത്ത് എന്നിവി‌ടങ്ങളിലായി 4 റോഡുകളാണ് ഉള്ളത്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ മാത്രം വീതിയുള്ളതാണ് ഈ 4 റോഡുകളും. ബസ് പോലുള്ള വലിയ വാഹനങ്ങൾ പ്രവേശിച്ചാൽ എതിരെനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. 4 റോഡുകളിലും റെയിൽവേ ഗേറ്റ് ഉള്ളതിനാൽ ഗതാഗത ക്ലേശം രൂക്ഷമാണ്. കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളാണ് ബീച്ചിലേക്ക് പോകാൻ സന്ദർശകർ കൂടുതലായും ഉപയോഗിക്കുന്നത്.

റോഡിന്റെ വീതിക്കുറവും റെയിൽവേ ഗേറ്റും കാരണമുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ഇട റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ് സന്ദർശകർക്ക്. ബീച്ച് റോഡുകളിലെ ഈ കുരുക്ക് കാരണം പരിസരവാസികളും യാത്ര നടത്താനാവാതെ ദുരിതത്തിലാണ്.കുളംബസാറിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മേൽപാലം പണിയുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളോളം പഴക്കമുണ്ടെങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല.233.71 കോടി രൂപയുടെ വികസനം 233.71 കോടി രൂപയുടെ വികസന പദ്ധതികളാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് മുതൽ ധർമടം വരെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട നവീകരണം ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ നടത്തുമെന്നാണ് അറിയുന്നത്. നാല് കിലോ മീറ്റർ നീളത്തിലുള്ള ബീച്ചിനോട് ചേർന്ന് ഒരു കിലോമീറ്ററിലധികം നീളത്തിലുള്ള നടപ്പാത, ഇതിൽ 18 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം, സഞ്ചാരികൾക്ക് ഇരിപ്പിടം, കുട്ടികൾക്കുള്ള കളിയിടം, സുരക്ഷാ ജീവനക്കാർക്കുള്ള കാബിൻ, ശുചിമുറികൾ തുടങ്ങിയവയുടെ നിർമാണത്തിന്റെ അവസാനഘട്ട പ്രവൃത്തികളാണ് ബീച്ചിൽ ഇപ്പോൾ നടക്കുന്നത്.


Share our post
Continue Reading

Kannur

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Published

on

Share our post

കണ്ണൂർ:അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!