എൻ.കെ. മുഹമ്മദലിയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം

പേരാവൂർ: മുതിർന്ന കോൺഗ്രസ് നേതാവ് എൻ.കെ. മുഹമ്മദലിയുടെ നിര്യാണത്തിൽ കൊട്ടംചുരത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. കെ. ശശീന്ദ്രൻ, സുരേഷ് ചാലാറത്ത്, പി. അബൂബക്കർ, എസ്.എം.കെ മുഹമ്മദാലി, സി. ഹരിദാസൻ, മജീദ് അരിപ്പയിൽ, യു.വി. റഹീം, പി.സി. സമീർ, ജോസ് പള്ളിക്കുടിയിൽ എന്നിവർ പ്രസംഗിച്ചു.