വൈദ്യുതി ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട; കെ .എസ്. ഇ. ബി ക്യാഷ് കൗണ്ടറുകള്‍ നാളെ പ്രവര്‍ത്തിക്കും

Share our post

തിരുവനന്തപുരം: ഓഗസ്റ്റ് 30ന് കെ .എസ്. ഇ. ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പ്. തുടർച്ചയായ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തിൽ ക്യാഷ് കൗണ്ടറുകളിൽ ഉണ്ടാകുന്ന അഭൂതപൂർവ്വമായ തിരക്ക് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 30ന് രാവിലെ ഒന്‍ പത് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പബ്ളിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!