പേരാവൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 6.85 കോടി രൂപയുടെ ഭരണാനുമതി

പേരാവൂർ :എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് എന്നീ റോഡുകളുടെ നവീകരണത്തിന് 6.85 കോടി രൂപയുടെ ഭരണാനുമതി പേരാവൂർ നിയോജക മണ്ഡലത്തിലെ എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് എന്നീ പൊതുമരാമത്ത് റോഡുകള്‍ മെക്കാഡം ടാറിങ് ചെയ്ത് നവീകരിക്കുന്നതിന് ബഡ്ജറ്റ് പ്രവർത്തിയിൽപ്പെടുത്തി 6.85 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. എല്‍. എ സണ്ണി ജോസഫ് അറിയിച്ചു.
വിളക്കോട്-അയ്യപ്പൻങ്കാവ് റോഡിന് 3 കോടി രൂപയുടെയും, എടത്തൊട്ടി-പെരുമ്പുന്ന റോഡിന് 3.85 കോടി രൂപയുടെയുമാണ് ഭരണാനുമതി ലഭിച്ചത്. ബഡ്ജറ്റിൽ രണ്ട് റോഡിനും കൂടി 5 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ വിളക്കോട്-അയ്യപ്പൻകാവ് റോഡിന് 3 കോടി രൂപയും എടത്തൊട്ടി- പെരുമ്പുന്ന റോഡിന് 3കോടി രൂപയും എടത്തൊട്ടി- പെരുമ്പുന്ന റോഡിന് 3 കോടി 85 ലക്ഷം രൂപയും ആവശ്യമായി വന്നിരുന്നു.
പ്രസ്തുത പ്രവൃത്തികള്‍ക്ക് അധിക തുകയ്ക്കുള്ള ഭരണാനുമതി ലഭിച്ചതുകൊണ്ട് പൂർണ്ണമായും റോഡ് പ്രവർത്തി നടത്താന്‍ സാധിക്കുമെന്നും, സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ ചെയ്ത് റോഡിന്റെ പ്രവർത്തി ആരംഭിക്കാൻ കഴിയുമെന്നും സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.