‘സെക്കുലർ സ്ട്രീറ്റ്’ തെക്കൻ മേഖല ജാഥക്ക് പേരാവൂരിൽ സ്വീകരണം

പേരാവൂർ : ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് പേരാവൂരിൽ നടത്തുന്ന ‘സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥമുള്ള തെക്കൻ മേഖല ജാഥക്ക് പേരാവൂരിൽ സ്വീകരണം നല്കി. ബ്ലോക്ക് കമ്മിറ്റിയംഗം കെ. ശ്രീഹരി അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റനും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ അഡ്വ. സരിൻ ശശി മുഖ്യ പ്രഭാഷണം നടത്തി. ജാഥ വൈസ് ക്യാപ്റ്റൻ കെ. ഷിബിന, ജാഥാ മാനേജർ പി.എം. അഖിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.എസ്. അമൽ, ബ്ലോക്ക് സെക്രട്ടറി ടി. രഗിലാഷ്, പി.വി. ബിനോയി, ടി.കെ. യൂനുസ്, ലക്ഷ്മി കളത്തിൽ, ഫായിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.