കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണവും കൺവെൻഷനും

പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും നടന്നു. ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡൻറ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, പി.എ. നിയാസ് എന്നിവർ മുഖ്യാതിഥികളായി.
റിജിൽ മാക്കുറ്റി, ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, ബൈജു വർഗീസ്, പി.പി. മുസ്തഫ, പി. അബൂബക്കർ, സിറാജ് പൂക്കോത്ത്, സണ്ണി സിറിയക്ക്, മിനി വിശ്വനാഥ് എന്നിവർ സംസാരിച്ചു.