കെ. സുധാകരന്റെ അറസ്റ്റ്; പേരാവൂരിൽ കോൺഗ്രസ് പ്രതിഷേധം

പേരാവൂർ: കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി. സെക്രട്ടറി ബൈജു വർഗീസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂക്കോത്ത് അബൂബക്കർ, സുരേഷ് ചാലാറത്ത്, ജൂബിലി ചാക്കോ, ശരത് ചന്ദ്രൻ, കെ. സജീർ, ഷിജിന സുരേഷ്, കെ. സുഭാഷ്, ഷെഫീർ ചെക്യാട്ട്, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.