കളഞ്ഞ് കിട്ടിയ പേഴ്‌സും പണവും ഉടമയെ കണ്ടെത്തി നല്കി

പേരാവൂർ: ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ പേഴ്‌സും പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. മുഴക്കുന്ന് തളിപ്പൊയിൽ സ്മിത നിവാസിൽ രാമകൃഷ്ണനാണ് പേരാവൂർ ടൗണിൽ നിന്ന് പേഴ്‌സും പണവും കളഞ്ഞ് കിട്ടിയത്. അറയങ്ങാട് സ്വദേശി ഒറവക്കുഴിയിൽ സോജോയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.
രാമകൃഷ്ണൻ പേരാവൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും പോലീസിന്റെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറുകയും ചെയ്തു.