Connect with us

Kerala

‘ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം’: കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൻ

Published

on

Share our post

കോട്ടയം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൻ. ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തമാണ്. സമാനമായ സംഭവങ്ങൾ മറ്റ് ചിലയിടങ്ങളിൽ നടന്നപ്പോൾ അവിടെ ഒരു സമരാഭാസവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭാ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

എല്ലാ തരത്തിലും മാധ്യമങ്ങൾ വസ്തുത വളച്ചൊടിക്കുന്ന കാലം ആണിതെന്ന് ജോസ് പുളിക്കൻ പറഞ്ഞു. ചില വിഷയങ്ങളിൽ കൃത്യമായ അജണ്ടയോടെ സത്യത്തെ തമസ്കരിക്കുന്നു. ക്രൈസ്തവർ ഒരു സമുദായം എന്ന നിലയിൽ മുന്നോട്ട് പോകേണ്ട കാലമാണിത്. എന്നാൽ ഇത് മറ്റ് മതങ്ങൾക്കെതിരെയാകരുതെന്നും അദ്ദേഹം പറഞ്ഞു. ചില ഗൂഢലക്ഷ്യങ്ങളുള്ളവരെ ഒരുമിച്ച് തിരിച്ചറിയണം. ആസൂത്രിതമായ ഭീകരവാദത്തിന്റെ പ്രവർത്തനങ്ങളെ തിരിച്ചറിയണം. സഭ സ്ഥാപനങ്ങളിൽ കടന്നു കയറ്റം ഉണ്ടായാൽ ഒരുമിച്ച് നിന്ന് പോരാടണമെന്നും ജോസ് പുളിക്കൻ പറഞ്ഞു. വർഗീയ ധ്രുവീകരണം അതിശക്തമാണ്. അതിന് നടുവിലാണ് നമ്മൾ ജീവിക്കുന്നതെന്നും ജോസ് പുളിക്കൻ പറഞ്ഞു.

മാധ്യമങ്ങൾ ഒരുപാട് നന്മ ചെയ്യുന്നുണ്ട്. പ്രളയകാലത്ത് ഉൾപ്പടെ ഇത് കണ്ടതാണ്. പക്ഷേ ചില വിഷയങ്ങൾ വരുമ്പോൾ ചില അജണ്ടകളോട് കൂടി സത്യത്തെ ബോധപൂർവം തമസ്ക്കരിച്ചുകൊണ്ട് മാധ്യമങ്ങൾ അതിന്‍റെ വികലമായ ഒരു മുഖം പുറത്തെടുക്കുന്നുണ്ടെന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!