പേരാവൂരിൽ വീടിന് സുരക്ഷാഭിത്തി നിർമിക്കാൻ വാട്ട്‌സാപ്പ് കൂട്ടായ്മ അരലക്ഷം രൂപ സമാഹരിച്ച് നല്കി

പേരാവൂർ: കനത്ത മഴയിൽ തകർന്ന വീടിന്റെ സുരക്ഷാഭിത്തി പുനർനിർമിക്കാൻ പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മ അരലക്ഷം രൂപ സ്വരൂപിച്ച് നല്കി.
പേരാവൂർ എ.എസ്.നഗറിലെ രാജന്റെ കുടുംബത്തിനാണ് ഫോറം പ്രവർത്തകർ ധനസഹായം നല്കിയത്.കഴിഞ്ഞ ആഗസ്തിലുണ്ടായ പേമാരിയിലാണ് രാജന്റെ വീടിന്റെ സുരക്ഷാഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായത്.
പേരാവൂർ ഫോറം പ്രവർത്തകരായ ബേബി കുര്യൻ, സിജോ പേരാവൂർ, ഡാനിയേൽ ഫ്രാൻസിസ്, എം.സുകേഷ് എന്നിവർ ചേർന്ന് തുക കൈമാറി.