സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം.

പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തടസമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖലകളിലേക്കു മീന്‍ പിടിക്കാന്‍ പോകുന്ന ഗില്‍നെറ്റ്, ചൂണ്ട, പഴ്‌സീന്‍ ബോട്ടുകള്‍ക്കും നിരോധനം ബാധകമാണ്. നിരോധനകാലത്ത് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ ട്രോളിങ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

ട്രോളിങ് നിരോധന കാലത്ത് തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ല എന്നതിനാല്‍ അങ്ങനെ നിന്നു ലഭിക്കുന്ന മത്സ്യങ്ങള്‍ മാത്രമാകും വിപണിയിലെത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!