Connect with us

Kerala

കേരള ജനസംഖ്യ മൂന്നരക്കോടി കവിഞ്ഞു

Published

on

Share our post

തിരുവനന്തപുരം : കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നു. 1.68 കോടി പുരുഷൻമാരും 1.82 കോടി സ്ത്രീകളും ചേർന്ന് കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം 3,51,56,007 ആയി. 2011 ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വർഷത്തെ ജനന, മരണ കണക്കുകൾ കൂടി ചേർത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കഴിഞ്ഞയാഴ്ച തയാറാക്കിയ റിപ്പോർട്ടിലാണ് പുതിയ ജനസംഖ്യാക്കണക്ക്. മുൻ വർഷം 3,49,93,356 ആയിരുന്നു സംസ്ഥാനത്തെ ജനസംഖ്യ. 

കഴിഞ്ഞ 10 വർഷത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് ജനന നിരക്ക് ക്രമേണ കുറയുകയാണ്. 10 വർഷം മുൻപ് 1000 പേർക്ക് 16 കുഞ്ഞുങ്ങൾ ജനിച്ചിരുന്നെങ്കിൽ ഇന്നത് 12 ആയി താഴ്ന്നു. മരണ നിരക്ക് കൂടിയും കുറഞ്ഞുമൊക്കെയാണെങ്കിലും 2021 ൽ 7.17ൽ നിന്ന് ഒറ്റയടിക്ക് 9.66 ആയി ഉയർന്നു. കോവിഡ് മൂലമുണ്ടായ മരണങ്ങളാണ് ഇതിനു കാരണം. 

   

62% മലയാളികൾ 40 വയസ്സിൽത്താഴെ 

കേരളത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗം യുവാക്കൾ. 40 വയസ്സിനു താഴെയുള്ളവരാണ് 62 ശതമാനത്തിലേറെ കേരളീയർ (ചാർട്ട് നോക്കുക). എന്നാൽ, ഇന്ത്യയുടെ ശരാശരിയെക്കാൾ താഴെയാണിത്. 2011 ലെ സെൻസസ് പ്രകാരം രാജ്യത്ത് 74 % പേർ 40 വയസ്സിൽ താഴെയാണ്.  

2020 ൽ കേരളത്തിൽ 4.46 ലക്ഷം പേർ ജനിച്ചപ്പോൾ 2021 ൽ ഇത് 4.19 ലക്ഷമായി കുറഞ്ഞു. മരിച്ചവരുടെ എണ്ണം 2.50 ലക്ഷത്തിൽ നിന്ന് 3.39 ലക്ഷത്തിലേക്ക് ഉയരുകയും ചെയ്തു. 2021 ൽ മരിച്ചവരിൽ 54.76% പേർ പുരുഷൻമാരും 45.24% പേർ സ്ത്രീകളുമാണ്. മരണ നിരക്കിൽ മുന്നിൽ പത്തനംതിട്ട ജില്ലയാണ് (12.96). കുറവ് മലപ്പുറത്തും (6.26).

സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.56 ൽ നിന്ന് 1.46 ആയി കുറഞ്ഞു. ദേശീയ തലത്തിൽ 2.05 ആണ് പ്രത്യുൽപാദന നിരക്ക്. 2021 ൽ 54.21% സ്വാഭാവിക പ്രസവങ്ങൾ നടന്നപ്പോൾ 42.67% സിസേറിയനായിരുന്നു. കൂടുതൽ സ്ത്രീകൾ പ്രസവിക്കുന്നത് 25 – 29 വയസ്സിലാണ്. ആകെ കുഞ്ഞുങ്ങളിൽ 36.35% ഈ പ്രായക്കാരുടേതാണ്. ശിശുമരണ നിരക്ക് 5.13 ൽ നിന്ന് 5.05 ആയി കുറഞ്ഞു. കൂടുതൽ ചികിത്സ സൗകര്യമുള്ള നഗര മേഖലയിലാണ് ശിശുക്കളുടെ മരണം കൂടുതൽ സംഭവിക്കുന്നത്. 2021 ൽ മരിച്ച 2121 ശിശുക്കളിൽ 1,307 പേർ നഗര മേഖലയിലും 814 പേർ ഗ്രാമ മേഖലയിലുമാണ്.


Share our post

Kerala

രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്.ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Trending

error: Content is protected !!