രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; സ്കൂൾ തുറക്കുന്നതോടെ കുട്ടികളെ കെണിയിലാക്കാൻ ഒരു സംഘം ഒരുങ്ങിക്കഴിഞ്ഞു

Share our post

കൊല്ലങ്കോട്: അദ്ധ്യയന വർഷം തുടങ്ങാൻ ഒരാഴ്ച ബാക്കിനിൽക്കേ വിദ്യാലയങ്ങളുടെ പരിസരങ്ങളിലടക്കം നടക്കുന്ന ലഹരി പദാർത്ഥങ്ങളുടെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും വില്പന്ന തടയാനാകാതെ പൊലീസും എക്‌‌‌സൈസും നോക്കുകുത്തിയാകുന്നു.

വിദ്യാലയങ്ങളുടെ നൂറുമീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്താൻ നിയന്ത്രണമുണ്ടെങ്കിലും നിരോധിത ഉത്പന്നങ്ങളുടെ വരെ വില്പന തകൃതിയായി നടക്കുന്നുണ്ട്. പരിശോധന നടത്തി കർശന നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

വില്പന അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച്മേഖലയിൽ റൈസ് മിൽ,​ ഹോട്ടലുകൾ,​ മരമില്ലുകൾ,​ കെട്ടിട നിർമ്മാണം എന്നിവ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയാണ് ചായക്കട മുതൽ സ്റ്റേഷനറി,​ പലചരക്ക് കട,​ പെട്ടിക്കട തുടങ്ങിയ ഇടങ്ങളിലെല്ലാം കൊള്ളലാഭത്തിന് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത്.

കൊല്ലങ്കോട് ടൗണിലെ ഹോൾസെയിൽ സ്ഥാപനങ്ങളിൽ നിന്നാണ് പ്രദേശത്തെ ചെറുകിട കച്ചവടക്കാർക്ക് നിരോധിത ഉത്പന്നങ്ങളെത്തുന്നത്.

.അധികൃതർ ശ്രദ്ധിക്കാൻ

.വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് പരിസരത്തെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കണം.

.വിദ്യാലയങ്ങളിൽ പി.ടി.എ കമ്മിറ്റി പ്രവർത്തനം ശക്തമാക്കണം.

.സ്റ്റോപ്പുകളിൽ പൊലീസ്,​ ഹോം ഗാർഡ് സേവനം ഉറപ്പാക്കണം.

.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ, പി.ടി.എ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തണം.

.വിദ്യാർത്ഥികൾക്ക് കൗൺസിൽ നൽകണം.കഞ്ചാവും എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകളും വിദ്യാർത്ഥികൾ ശീലമാക്കുന്ന സാഹചര്യത്തിൽ വില്പനക്കാരെയും ഇടനിലക്കാരെയും കണ്ടെത്താനും പിടികൂടാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.എ.സാദിഖ്,​ കോഓർഡിനേറ്റർ,​ പാരന്റ്സ് കോ ഓർഡിനേഷൻ ഫോറം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!