ഡിപ്ലോമാറ്റിക് പാസ്​പോർട്ട് നഷ്ടപ്പെട്ട രാഹുൽ ഗാന്ധിക്ക് ഇനി സാധാരണ പാസ്​പോർട്ട്

Share our post

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മൂന്നുവർഷത്തേക്ക് സാധാരണ പാസ്​പോർട്ട് അനുവദിച്ചുകൊണ്ട് ഡൽഹി കോടതി ഉത്തരവ്. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ 10 വർഷത്തേക്ക് എൻ.ഒ.സിക്ക് അപേക്ഷിച്ചത്.

പാസ്​പോർട്ട് അനുവദിക്കാൻ എതിർപ്പില്ല രേഖ(എൻ.ഒ.സി)അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് അഡീഷനല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് വൈഭവ് മേത്ത എന്‍.ഒ.സി. അനുവദിച്ചത്. പത്തു വര്‍ഷത്തേക്കായിരുന്നു എന്‍.ഒ.സിക്ക് അനുമതി തേടിയത്.

മൂന്ന് വര്‍ഷം കഴിയുമ്പോള്‍ എന്‍.ഒ.സിക്ക് രാഹുല്‍ കോടതിയെ സമീപിക്കേണ്ടിവരും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിയായതിനാലാണ് രാഹുല്‍ എന്‍.ഒ.സി. തേടിയത്.

കഴിഞ്ഞ ദിവസം കോടതി വിഷയം പരിഗണിച്ചപ്പോള്‍ രാഹുലിന്റെ അപേക്ഷയെ കേസിലെ പരാതിക്കാരനായ ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി എതിര്‍ത്തിരുന്നു. രാഹുലിനെ വിദേശത്തുപോകാന്‍ അനുവദിച്ചാല്‍ കേസിലെ അന്വേഷണത്തിന് തടസമാകുമെന്നാണ് സ്വാമി ചൂണ്ടിക്കാട്ടിയത്.

എന്നാൽ യാത്ര ചെയ്യൽ മൗലികാവശങ്ങളിൽ പെട്ടതാണെന്നും രാഹുൽ ഗാന്ധിക്ക് സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്താൻ കോടതിക്ക് കഴിയില്ലെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!