ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

Share our post

കാഞ്ഞങ്ങാട് : ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലാണ് സംഭവം. കോട്ടച്ചേരി മേൽപ്പാലത്തിനടുത്ത് റൈസ് മില്ലിന് സമീപത്ത് വച്ചാണ് ബൊലേറോയ്‌ക്ക് തീ പിടിച്ചത്.

അജാനൂർ ക്രസന്റ് സ്‌കൂളിന്റെ ബൊലേറോ ജീപ്പിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം 3.40നാണ് സംഭവം. അബ്ദുൾ സലാം, നിസാമുദ്ദിൻ എന്നിവരാണ് വാഹത്തിലുണ്ടായിരുന്നത്. നിസാമുദ്ദീനാണ് വാഹനം ഓടിച്ചിരുന്നത്. മില്ലിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് വാഹനത്തിൽ നിന്നും ശക്തമായ പുക ഉയർന്നെന്നും മുന്നിലുള്ള റോഡ് കാണാൻ കഴിഞ്ഞില്ലെന്നും നിസാമുദ്ദീൻ പറഞ്ഞു. ഇവർ വാഹനത്തിന് പുറത്തിറങ്ങിയ ഉടൻ തീ ആളിക്കത്തുകയായിരുന്നു.

നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനയെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

സേനാംഗങ്ങളായ പി. രാധാകൃഷ്ണൻ , ഒ.ജി. പ്രഭാകരൻ, ഇ.ടി. മുകേഷ്, എച്ച്. ഉമേശൻ , ജി. ഷിബിൻ, പി.ആർ. അനന്ദു, വരുൺരാജ്, അതുൽ മോഹൻ, ശരത്ത് ലാൽ, അനീഷ്, ഹോംഗാർഡ് നാരായണൻ എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!