പൊതുസ്ഥലത്ത് മാലിന്യമെറിഞ്ഞാൽ വാഹനം ലോക്കാകും

കൊച്ചി : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാ ഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനൽകാനാവൂ എന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പൊതു ഇടങ്ങളിൽ മാലിന്യം എറിയുന്നവരിൽനിന്ന് മുനിസിപ്പൽ ആക്ടിനുപുറമേ വാട്ടർ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കാനും നിർദേശിച്ചു. മുനി സിപ്പൽ ആക്ടിൽ 10,000 രൂപവ രെ പിഴ ഈടാക്കാൻ വ്യവസ്ഥയുള്ളതും കോടതി ചൂണ്ടിക്കാട്ടി.
മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്ത വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണം. ബ്രഹ്മപുരത്തെ മാലിന്യമല ദിവസങ്ങളോളം കത്തിയ സംഭവത്തെത്തു ടർന്ന് ഹൈക്കോടതി സ്വമേധയയെടുത്ത കേസാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.