കേളകത്ത് ബേക്കറിക്കും ഹോട്ടലിനും 10000 രൂപ വീതം പിഴ

കേളകം : പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്നടത്തിയ വ്യാപക പരിശോധനയിൽ ഹോട്ടലിനും ബേക്കറിക്കും 10000 രൂപ വീതം പിഴയിട്ടു.
നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ ഉപയോഗിച്ചതിന് നോവാ ബേക്കറിക്കും, പുഴയിലേക്ക് ഊർന്നിറങ്ങുന്ന നിലയിൽ മാലിന്യം നിക്ഷേപിച്ചതിന് എയ്ഞ്ചൽ ഹോട്ടലിനും പതിനായിരം രൂപ വീതം പിഴ ചുമത്തി നടപടി സ്വീകരിക്കാനാണ് പഞ്ചായത്തിന് നിർദേശം നൽകിയത്.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനൊപ്പം കേളകം ഹെല്ത്ത് ഇൻസ്‌പെക്ടർ അജീഷ് രാമചന്ദ്രൻ, പഞ്ചായത്ത് ഹെഡ് ക്ലർക്ക് എ.സി.അനീഷ്, ക്ലർക്ക് പ്രിയ രാമൻ എന്നിവരാണ് റെയ്ഡ് നടത്തിയത്.