ലഹരിക്കെതിരെ കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് കണ്ണൂരില്‍

കണ്ണൂർ : ജീവിതമാകണം ലഹരിയെന്ന സന്ദേശവുമായി കണ്ണൂര്‍ സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റ് മെയ് 27, 28 തീയ്യതികളില്‍ കണ്ണൂര്‍ പൊലിസ് ടര്‍ഫ് ഗ്രൗണ്ടില്‍ അണ്ടര്‍ – 15 ( 2008 – 2009 വിഭാഗം ) എയിറ്റ്സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗയാൻ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോള്‍ മത്സരത്തില്‍ മലബാറിലെ പ്രമുഖ അക്കാദമികള്‍ പങ്കെടുക്കും.
രാവിലെ ഏഴു മണി മുതലാണ് മത്സരം ആരംഭിക്കുയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എം.വിനോദ് കുമാര്‍ , സെക്രട്ടറി ടി. ഗിരിധരൻ ,സുധീഷ് പാമ്ബൻ , രാജീവൻ എന്നിവര്‍ പങ്കെടുത്തു.