Connect with us

Kannur

സ്കൂൾ ബസിന് വേണം, ഫുൾ മാർക്ക്; മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ

Published

on

Share our post

കണ്ണൂർ: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കത്തിലാണു ജില്ല. കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ വേണ്ട നിർദേശങ്ങൾ മോട്ടർ വാഹന വകുപ്പ് കൃത്യമായി നൽകിയിട്ടുണ്ട്.

അതു പാലിച്ചാണു വാഹനങ്ങൾ നിരത്തിലിറങ്ങുന്നതെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ മാത്രം കടമയല്ലെന്ന് മറക്കരുത്.

പി.ടി.എ, സ്കൂൾ അധികൃതർ, മാതാപിതാക്കൾ, തദ്ദേശ സ്വയംഭരണ അംഗങ്ങൾ തുടങ്ങിയവരും യാത്രാസുരക്ഷയെ അതിഗൗരവമായിത്തന്നെ കാണണം. വാഹനത്തിന്റെ ബ്രേക്ക്, ഡോർ, എമർജൻസി ഡോർ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന ഉറപ്പ് അത്യാവശ്യമാണ്.

മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ

∙സ്കൂൾ വാഹനങ്ങളുടെ മുൻപിലും പിറകിലും എജ്യുക്കേഷൻ ‌ഇൻസ്റ്റിറ്റ്യൂഷൻ ബസ് എന്ന് രേഖപ്പെടുത്തണം.

∙സ്ഥാപനത്തിന്റ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടു പോകാൻ ഉപയോഗിക്കുന്നതുമായ മറ്റു ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് പ്രദർശിപ്പിക്കണം.

∙സ്കൂൾ മേഖലയിൽ മണിക്കൂറിൽ പരമാവധി 30 കിലോ മീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോ മീറ്ററും വേഗം

∙ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനം ഓടിക്കുന്നവർ‌ക്ക് 5 വർഷത്തെ പരിചയം വേണം.

∙ ഡ്രൈവറായി നിയോഗിക്കപ്പടുന്നവർ‌ മദ്യപിച്ചു വാഹനം ഓടിച്ചതിനോ അമിത വേഗത്തിനോ അപകടകരമായി വാഹനം ഓടിക്കുന്നതിനോ മറ്റു കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരാകരുത്.

∙പരമാവധി 50 കിലോ മീറ്ററിൽ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവർണർ ഘടിപ്പിക്കണം.

∙ജി.പി.എസ് സംവിധാനം വാഹനങ്ങളിൽ ഘടിപ്പിക്കണം. ഇത് സുരക്ഷാ മിത്ര സോഫ്റ്റ് ​വെയറുമായി ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

∙സ്കൂൾ തുറക്കുന്നതിനു മുൻപ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണം.

∙ബസുകളിൽ വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർ‌മാർ/സഹായി വേണം

∙പ്രഥമ ശുശ്രൂഷയ്ക്ക് അത്യാവശ്യമായ മരുന്നുകൾ ഉണ്ടാകണം.

∙കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോൺവെക്സ് ക്രോസ് വ്യൂ മിറർ വേണം.

∙വാഹനത്തിന് അകത്ത് കുട്ടികളെ പൂർണമായും ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയർവ്യു മിററും വേണം.

∙ ഓട്ടോയിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം പരമാവധി ആറ്. കുട്ടികളെ നിർത്തിക്കൊണ്ടു പോകാൻ പാടില്ല.


Share our post

Kannur

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Kannur

നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!